malappuram byelection ldf candidate mb faisal

മലപ്പുറം: ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എംബി ഫൈസല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു.

ജില്ലാ വരണാധികാരി കൂടിയായ മലപ്പുറം ജില്ലാ കളക്ടര്‍ക്കാണ് പത്രിക സമര്‍പ്പിച്ചത്.

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ ഇന്ന് വൈകീട്ട് നടക്കും. കണ്‍വെന്‍ഷനില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുക്കും.

യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞദിവസം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്നു. യുഡിഎഫ് തെരഞ്ഞെടുപ്പു കണ്‍വെന്‍ഷനും നടന്നു.

നാളെയാണ് ബിജെപി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നത്. ബിജെപി തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനും നാളെ നടക്കും.

Top