malappuram byelection kunjalikutty lead

തിരൂര്‍: മലപ്പുറം ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി പികെ കുഞ്ഞാലിക്കുട്ടി എല്ലാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യം പുലര്‍ത്തുന്നു.

ലോക്‌സഭാ മണ്ഡലത്തിലെ ഏഴ് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫാണ് ലീഡ് ചെയ്യുന്നത്. ഇതില്‍ വള്ളികുന്നും കൊണ്ടോട്ടിയിലും തുടക്കത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എംബി ഫൈസല്‍ ലീഡ് ചെയ്‌തെങ്കിലും പിന്നീട് കുഞ്ഞാലിക്കുട്ടി ഇരു മണ്ഡലങ്ങളിലും ലീഡ് ഉയര്‍ത്തി.

വോട്ടെണ്ണല്‍ പുരോഗമിക്കവേ കുഞ്ഞാലിക്കുട്ടിയുടെ ലീഡ് നില അമ്പതിനായിരം കടന്നു.

അതേസമയം മതേതര നിലപാടിന്റെ വിജയമാണ് മലപ്പുറം ഉപതിരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ മുന്നേറ്റത്തിനു കാരണമെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. യുഡിഎഫ് ഒറ്റക്കെട്ടായി നിന്നതിന്റെ ഗുണമാണ് തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top