Malappuram Byelection

മലപ്പുറം: ലോക്സഭാ ഉപതിരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് പ്രഖ്യാപിക്കും. മലപ്പുറം ഗവണ്‍മെന്റ് കോളേജില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ അന്തിമ ഫലം അറിയാനാകും. 12 മണിയോടെ ഔദ്യോഗിക ഫലപ്രഖ്യാപനമുണ്ടാകുമെന്നാണ് പ്രതീക്ഷ.

കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഭൂരിപക്ഷം കൂടുമെന്ന പ്രതീക്ഷയില്‍ തന്നെയാണ് യുഡിഎഫും അവരുടെ സ്ഥാനാര്‍ഥി പി.കെ.കുഞ്ഞാലിക്കുട്ടിയും.

പോളിംഗ് ശതമാനത്തിലെ നേരിയ വര്‍ധനയാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ ആശങ്ക വര്‍ധിപ്പിക്കുന്ന ഘടകം. പ്രചാരണം മുമ്പത്തേക്കാള്‍ ശക്തമായിരുന്നെങ്കിലും പോളിംഗില്‍ ചെറിയൊരു വര്‍ധനയേ ഉണ്ടായുള്ളൂ. 77.21ല്‍ നിന്ന് 77.33 ശതമാനത്തിലേക്ക് 0.12 ശതമാനം. എന്നാല്‍ വോട്ടര്‍മാരുടെ സംഖ്യ മുന്‍ വര്‍ഷത്തേക്കാള്‍ കൂടുതലാണെന്ന ഘടകവും ശ്രദ്ധേയമാണ്.

Top