മലപ്പുറത്ത് ബസ് ബൈക്കിലിടിച്ച് അപകടം: അമ്മയും കുഞ്ഞും മരിച്ചു

accident

മലപ്പുറം: വഴിക്കടവ് പാലാട് കെ.എന്‍.ജി റോഡില്‍ ബൈക്ക് ബസുമായി കൂട്ടിയിടിച്ച് അമ്മയും കുഞ്ഞും മരിച്ചു. വഴിക്കടവ് കാരക്കോട് കുഴിക്കാടന്‍ അന്‍ഷാദിന്റെ ഭാര്യ നിഷിദ(27) ആറു മാസം പ്രായമായ മകള്‍ ഹംറ എന്നിവരാണ് മരിച്ചത്. അന്‍ഷാദിന്റെ പിതാവ് മുഹമ്മദലി ഓടിച്ച ബൈക്കിലാണ് ഇവരുണ്ടായിരുന്നത്.

ഇന്ന് വൈകീട്ട് നാലു മണിയോടെയാണ് സംഭവം. മുഹമ്മദലിക്കും കൂടെ ബൈക്കിലുണ്ടായിരുന്ന മറ്റൊരു മകള്‍ നിയ ഫാത്തിമ്മയ്ക്കും(6) പരിക്കുണ്ട്. ഇവരെ നിലമ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top