മലപ്പുറത്ത് കാണാതായ കുട്ടിയുടേത് കൊലപാതകം; പ്രളയത്തിനിടെ കൊന്ന് പുഴയില്‍ തള്ളി

dead body

കോഴിക്കോട്: മലപ്പുറം മേലാറ്റൂര്‍ എടയാറ്റൂരില്‍ നിന്നും കാണാതായ ഒമ്പതുവയസുകാരന്റേത് കൊലപാതകം. പ്രളയത്തിനിടെ കുട്ടിയെ കൊലപ്പെടുത്തി കടലുണ്ടിപ്പുഴയില്‍ തള്ളുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ പിതാവിന്റെ സഹോദരനെ പൊലീസ് പിടികൂടിയതായാണ് സൂചന.

രണ്ടാഴ്ച മുമ്പാണ് കൊലപാതകം നടക്കുന്നത്. സമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട വിലപേശലിനെന്ന് തെറ്റിദ്ധരിപ്പിച്ച് കുട്ടിയെ പിതാവിന്റെ സഹോദരന്‍ ആനക്കയത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഇതിന് പിന്നാലെ കുട്ടിയെ കാണാനില്ലെന്ന തരത്തില്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെ ഭയന്ന് ഇയാള്‍ കുട്ടിയെ കൊന്ന് പുഴയില്‍ തള്ളുകയായിരുന്നു.

എന്നാല്‍ തിരച്ചിലില്‍ കടലുണ്ടിപ്പുഴയുടെ തീരത്ത് നിന്നും കുട്ടിയുടെ ബാഗും വസ്ത്രങ്ങളും മാത്രമേ കണ്ടെടുക്കാനായിരുന്നുള്ളൂ.

Top