മലപ്പുറത്ത് യുവാവിനെ എം സാന്‍ഡ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം: മലപ്പുറം പുളിക്കലില്‍ ക്രഷര്‍ യൂണിറ്റിന്റെ എം സാന്‍ഡ് ടാങ്കില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പുളിക്കല്‍ ആന്തിയൂര്‍ കുന്നിലെ ക്രഷര്‍ യൂണിറ്റിലാണ് സംഭവം. ഒഡീഷ സ്വദേശി ആനന്ദ് സബര്‍ (29) ആണ് മരിച്ചത്.

രാവിലെ എം സാന്‍ഡ് നിറയ്ക്കാന്‍ വാഹനമെത്തിയപ്പോള്‍ കാല്‍ പുറത്തേക്ക് തൂങ്ങിക്കിടക്കുന്ന നിലയില്‍ കാണുകയായിരുന്നു. തുടര്‍ന്ന് കൊണ്ടോട്ടി പൊലീസിനെ വിവരമറിയിക്കുകയും അഗ്‌നിശമന സേനയെത്തി മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.

ഇയാളെ കഴിഞ്ഞ മൂന്ന് ദിവസമായി കാണാനുണ്ടായിരുന്നില്ല. ക്രഷര്‍ യൂണിറ്റില്‍ ചാടി ആത്മഹത്യ ചെയ്തതാണോ എന്നാണ് പൊലീസ് സംശയിക്കുന്നത്.

 

Top