മലങ്കര സഭാ തര്‍ക്കം; ഓര്‍ത്തഡോക്‌സ് വൈദികര്‍ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജിയില്‍ സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: മലങ്കര സഭാ തര്‍ക്കത്തില്‍ ഓര്‍ത്തോഡോക്‌സ് വൈദികര്‍ക്കെതിരായ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. ഓര്‍ത്തോഡോക്‌സ് ബിഷപ്പ്മാരായ തോമസ് മാര്‍ അതാനിയസോസ്, യൂഹന്നാന്‍ മാര്‍ മിലിത്തിയോസ്, തോമസ് പോള്‍ റമ്പാന്‍ തുടങ്ങി 21 ഓര്‍ത്തോഡോക്‌സ് വൈദികര്‍ക്കാണ് സുപ്രീം കോടതി നോട്ടീസ് അയച്ചത്. മുന്‍ ചീഫ് സെക്രട്ടറി ടോം ജോസ്, മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ എന്നിവര്‍ക്കും ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു.

പഴമറ്റം സെന്റ് മേരീസ് പള്ളിയിലെ പോള്‍ വര്‍ഗീസ്, ജോണി ഇ.പി, കോതമംഗലം മാര്‍ത്തോമന്‍ ചെറിയ പള്ളിയിലെ കുഞ്ഞച്ചന്‍ എന്നിവരാണ് കോടതി അലക്ഷ്യ ഹര്‍ജി ഫയല്‍ ചെയ്തത്.

1934 ലെ സഭ ഭരണഘടന പാലിക്കാതെ പള്ളികളില്‍ നിന്ന് തങ്ങളുടെ പേരുകള്‍ നീക്കം ചെയ്യുന്നതായും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. 2017ലെ സുപ്രീം കോടതി വിധി നടപ്പിലാക്കുന്നില്ലെന്ന് ആരോപിച്ച് ഓര്‍ത്തോഡോക്‌സ് വിഭാഗം നല്‍കിയ ഹര്‍ജികള്‍ക്കൊപ്പം ഈ ഹര്‍ജിയും പരിഗണിക്കാമെന്ന് ജസ്റ്റിസ്മാരായ ഇന്ദിര ബാനര്‍ജി, വി രാമസ്വാമി എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

Top