ശക്തമായ മഴയെ തുടര്‍ന്ന് മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു

malankara-dam

തൊടുപുഴ: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ മലങ്കര അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. മൂവാറ്റുപുഴ, തൊടുപുഴ ആറിന്റെ തീരത്തു താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം കോഴിക്കോട് കക്കയം ഡാമില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഡാമിന്റെ ഷട്ടറുകള്‍ തുറന്നാല്‍ കുറ്റ്യാടി പുഴയില്‍ ജലനിരപ്പ് ഉയരുമെന്നും തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയില്‍ ജില്ലയിലെ ജലാശയങ്ങളിലെല്ലാം ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്.

Top