മലമ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു ; കര്‍ശന ജാഗ്രതാ നിര്‍ദേശം

പാലക്കാട്: മലമ്പുഴ ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ തുറന്നു. കനത്ത മഴയില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്തെത്തിയതോടെയാണ് അണക്കെട്ട് തുറന്നത്. മൂന്ന് ഷട്ടറുകള്‍ മൂന്ന് സെന്‍റീമീറ്റര്‍ മാത്രമാണ് തുറന്നത്. നാലുവര്‍ഷത്തിനിടെ ആദ്യമായിട്ടാണ് മലമ്പുഴ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നത്

മുക്കൈനപുഴ, കല്‍പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് നേരത്തെ ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ഡാം തുറന്നതിനെ തുടര്‍ന്ന് ജലം ഒ‍ഴുകുന്ന തീരങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലയുറപ്പിച്ചിട്ടുണ്ട്.

114.80 മീറ്ററാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. 115.06മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

Top