ജലനിരപ്പില്‍ വര്‍ധന; മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ തുറക്കും

പാലക്കാട്: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ ഇന്ന് രാവിലെ 9 മണിക്ക് തുറക്കുമെന്ന് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലമ്പുഴ ഡാമിന്റെ നാലു ഷട്ടറുകളും പോത്തുണ്ടി ഡാം മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറക്കുന്നത്. മലമ്പുഴ 113.59 മീറ്ററും(പരമാവധി 115.06 മീറ്റര്‍), പോത്തുണ്ടി 106.2 മീറ്ററുമാണ്(പരമാവധി 108.204 മീറ്റര്‍) നിലവിലെ ജലനിരപ്പ്.

Top