മലമ്പുഴ അണക്കെട്ട് ഉടന്‍ തുറക്കില്ല; ജലനിരപ്പ് രണ്ടടി കൂടി ഉയര്‍ന്നാലും പ്രശ്‌നമില്ലെന്ന്…

പാലക്കാട്: കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്നെങ്കിലും മലമ്പുഴ അണക്കെട്ട് ഉടന്‍ തുറക്കേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍. പാലക്കാട് മഴ കുറഞ്ഞത് കൊണ്ടാണ് ഡാം തുറക്കേണ്ട ആവശ്യമില്ലെന്ന് തീരുമാനിച്ചത്.മാത്രമല്ല രണ്ട് അടികൂടി ജലനിരപ്പ് ഉയര്‍ന്നാലും പ്രശ്‌നമാകില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

മലമ്പുഴ അണക്കെട്ട് തല്‍ക്കാലം തുറക്കേണ്ടി വരില്ലെന്ന് മന്ത്രിമാരുടെയും കളക്ടറുടേയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. 110 മീറ്റര്‍ വെള്ളമാണ് ഇന്ന് അണക്കെട്ടില്‍ ഉള്ളത് . 112 മീറ്റര്‍ ആയാല്‍ മാത്രമേ അണക്കെട്ട് തുറക്കേണ്ടതുള്ളു എന്നാണ് വിലയിരുത്തല്‍

Top