ജലനിരപ്പ് ക്രമീകരണം; മലമ്പുഴ, പോത്തുണ്ടി ഡാമുകള്‍ തുറന്നു

പാലക്കാട്: സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടര്‍ന്ന് ജല ക്രമീകരണത്തിന്റെ ഭാഗമായി മലമ്പുഴ ഡാം തുറന്നു. ഡാമിന്റെ നാല് ഷട്ടറുകള്‍ അഞ്ച് സെന്റീമീറ്റര്‍ വീതമാണ് തുറന്നത്. 113.59 മീറ്ററാണ് മലമ്പുഴയിലെ ജലനിരപ്പ്. 115.06 മീറ്റര്‍ ആണ് ഡാമിലെ സംഭരണ ശേഷി.

പോത്തുണ്ടി ഡാമിന്റെ മൂന്ന് ഷട്ടറുകളും അഞ്ച് സെന്റീമീറ്റര്‍ വീതം തുറന്നു. കാഞ്ഞിരപ്പുഴ, മംഗലം, മലങ്കര, കുണ്ടള, പാംബ്ല ഡാമുകളും തുറന്നു. നെയ്യാര്‍, അരുവിക്കര ഡാമുകളുടെ ഷട്ടറുകള്‍ 10 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.

Top