ജലനിരപ്പ് ഉയര്‍ന്നു; മലമ്പുഴ ഡാം ഇന്ന് തുറക്കും, ജാഗ്രതാ നിര്‍ദേശം നല്‍കി

പാലക്കാട്: മലമ്പുഴ ഡാം ഇന്ന് തുറക്കും. കനത്ത മഴയില്‍ ജലനിരപ്പ് പരമാവധി സംഭരണശേഷിക്കടുത്തെത്തിയതോടെയാണ് അണക്കെട്ട് തുറക്കാന്‍ ഒരുങ്ങുന്നത്.

രാവിലെ 11മണിക്കും 12 മണിക്കും ഇടയിലായിരിക്കും അണക്കെട്ട് തുറക്കുന്നത്. മുക്കൈനപുഴ, കല്‍പാത്തി പുഴ, ഭാരതപ്പുഴ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി.

മഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ ഇന്ന് ഉച്ചയോടെ ഡാം പൂര്‍ണ സംഭരണ ശേഷിയിലെത്തുമെന്നാണ് അധികൃതര്‍ കരുതുന്നത്. 114.80 മീറ്ററാണ് നിലവില്‍ അണക്കെട്ടിലെ ജലനിരപ്പ്. 115.06മീറ്ററാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി.

Top