ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് വിവരങ്ങൾ ചോർത്താൻ പുതിയ മാൽവയറുകൾ; ജാഗ്രത!

മുംബൈ: ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകളുടെ വിവരങ്ങൾ ചോർത്താൻ പുതിയ വില്ലൻ എത്തിയിരിക്കുകയാണ്. വിവരങ്ങൾ ചോർത്താനായി ഉത്തരകൊറിയൻ ഹാക്കർമാർ മാർവേറുകൾ ഉപയോഗിക്കുന്നതായാണ് റിപ്പോർട്ട്.

ഉത്തരകൊറിയൻ ഹാക്കർമാർ മാർവേറുകൾ കടത്തിവിട്ടാണ് വിവരങ്ങൾ ചോർത്തുന്നത്. എ.ടി.എം. മെഷീനുകളിൽ കടന്നാൽ അതിൽ ഉപയോഗിക്കുന്ന കാർഡുകളുടെ വിവരങ്ങൾ പൂർണമായും ചോർത്താനും ഈ മാൽവയറുകൾക്ക് സാധിക്കും. മാത്രമല്ല ഇന്ത്യയിലെ ഗവേഷണസ്ഥാപനങ്ങളിലും ഇത്തരം മാൽവേറുകൾ നുഴഞ്ഞുകയറാൻ ശ്രമിക്കുന്നതായും റിപ്പോർട്ട് ഉണ്ട്.

ഉത്തരകൊറിയൻ സർക്കാരിനുകീഴിലുള്ള വലിയ ഹാക്കിങ് ഗ്രൂപ്പായ ലസാരസാണ് ഈ മാൽവേർ ആക്രമണങ്ങൾക്കുപിന്നിലെന്നാണ് കരുതുന്നത്. ബാങ്കുകൾ വിദേശ ഇടപാടുകൾക്കായി ഉപയോഗിക്കുന്ന സ്വിഫ്റ്റ് പേമെന്റ് സംവിധാനത്തിലും ലസാരസ് മുമ്പ് സൈബർ ആക്രമണം നടത്തിയിട്ടുണ്ട്.

Top