‘ദി കൗണ്ട് ഡൗണ്‍ ബിഗിന്‍’; ‘മലൈക്കൊട്ടൈ വാലിബന്‍’ ജനുവരി 25ന് തിയറ്ററില്‍ എത്തും

സിനിമാപ്രേമികള്‍ ഏറ്റവും ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍.ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ച് അണിയറപ്രവര്‍ത്തകര്‍. ഇപ്പോഴിതാ ഇത്തരം അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് റിലീസ് അപ്‌ഡേറ്റ് പങ്കുവച്ചിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രം 2024 ജനുവരി 25ന് തിയറ്ററില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ പിറന്നാള്‍ ദിവസമാണ് പ്രഖ്യാപനം.

മോഹന്‍ലാലിന്റെ കഥാപാത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററാണ് സിനിമാ പ്രേമികള്‍ക്ക് മുന്നിലെത്തിയിരിക്കുന്നത്. ഇന്നേവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് പോസ്റ്ററില്‍ മോഹന്‍ലാലിനെ കാണാനാവുക. കഥയേക്കുറിച്ചോ താരങ്ങളുടെ ലുക്കിനേക്കുറിച്ചോ യാതൊരു സൂചനയും ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആ സസ്‌പെന്‍സ് നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് പുതിയ പോസ്റ്ററും എത്തിയിരിക്കുന്നത്. 2024 ജനുവരി 25-ന് ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ അറിയിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ കരിയറിലെ ഏറ്റവും വലിയ സിനിമയാണ് ‘മലൈക്കോട്ടൈ വാലിബന്‍’. ഒരു ഗുസ്തിക്കാരന്റെ വേഷത്തിലാകും മോഹന്‍ലാല്‍ എത്തുക എന്നാണ് സിനിമാപ്രേമികള്‍ക്കിടയിലെ അഭ്യൂഹങ്ങള്‍. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്‌സ് ലാബ്‌സ്, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മണികണ്ഠന്‍ ആചാരി, ഹരീഷ് പേരടി എന്നിവരാണ് സിനിമയില്‍ രണ്ട് പ്രധാനവേഷങ്ങളിലെത്തുന്നത്

പി. എസ്സ്. റഫീക്കാണ് മലൈക്കോട്ടൈ വാലിബന് തിരക്കഥ ഒരുക്കുന്നത്. മധു നീലകണ്ഠന്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. സംഗീതം പ്രശാന്ത് പിള്ള. ഷിബു ബേബി ജോണിന്റെ ഉടമസ്ഥതയില്‍ ആരംഭിച്ച ജോണ്‍ മേരി ക്രിയേറ്റീവ് ലിമിറ്റഡിനൊപ്പം മാക്‌സ് ലാബ് സിനിമാസ്, ആമേന്‍ മൂവി മോണാസ്ട്രി, സെഞ്ച്വറി ഫിലിംസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം.

Top