മലബാര്‍ കലാപം; ചരിത്രത്തെ വളച്ചൊടിക്കാന്‍ ശ്രമമെന്ന് കോടിയേരി

തിരുവനന്തപുരം: ചരിത്രത്തെ വളച്ചൊടിക്കാന്‍ ആര്‍.എസ്.എസ്. ശ്രമിക്കുന്നുവെന്ന് സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മലബാര്‍ കലാപത്തെ സ്വാതന്ത്ര്യ സമരം തന്നെയായാണ് വിലയിരുത്തപ്പെടുന്നതെന്നും കോടിയേരി പറഞ്ഞു. അതിനെ തെറ്റായ രീതിയില്‍ കൊണ്ടു നടക്കാന്‍ ചില ശ്രമം നടന്നിരുന്നുവെന്നും കോടിയേരി വ്യക്തമാക്കി.

മലബാര്‍ കലാപത്തില്‍ പങ്കെടുത്തവരെ സ്വാതന്ത്ര്യസമര സേനാനികളുടെ പട്ടികയില്‍ നിന്ന് ഒഴുക്കിയ സംഭവത്തിലാണ് കോടിയേരിയുടെ പ്രതികരണം. വിഷയം വിവാദമായതോടെ നിരവധി പേരാണ് പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയത്. സംഭവത്തില്‍ പ്രതികരിച്ച കേരളം കേരള നിയമസഭാ സ്പീക്കര്‍ എം.ബി. രാജേഷിനെതിരെ ഡല്‍ഹി പൊലീസില്‍ പരാതിയും ലഭിച്ചിട്ടുണ്ട്.

 

 

Top