മലബാര്‍ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ച് സുപ്രീം കോടതി

malabar-medical-college-new

ന്യൂഡല്‍ഹി: കോഴിക്കോട്ടെ മലബാര്‍ മെഡിക്കല്‍ കോളജിലെ 10 വിദ്യാര്‍ഥികളുടെ പ്രവേശനം അംഗീകരിച്ച് സുപ്രീം കോടതി വിധി. വിദ്യാര്‍ഥികളെ പുറത്താക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. പ്രവേശനം റദ്ദാക്കിയത് ശരിവെച്ച ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി. ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്.

2016-17 അധ്യയനവര്‍ഷത്തില്‍ പ്രവേശനം നേടിയ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് പ്രവേശന മേല്‍നോട്ടസമിതി സത്യവാങ്മൂലം സമര്‍പ്പിച്ചത്. എന്‍ ആര്‍ ഐ ക്വോട്ടയില്‍ പ്രവേശനം നേടിയ ആറ് വിദ്യാര്‍ഥികളെയും മാനേജ്‌മെന്റ് ക്വോട്ട വഴി കയറിയ നാല് വിദ്യാര്‍ഥികളെയും പുറത്താക്കണമെന്നായിരുന്നു ആവശ്യം. ഓണ്‍ലൈന്‍ അപേക്ഷ പോലും സമര്‍പ്പിക്കാതെയാണ് വിദ്യാര്‍ഥികള്‍ പ്രവേശനം സംഘടിപ്പിച്ചതെന്നായിരുന്നു സമിതിയുടെ വാദം. ഇതിന് സംസ്ഥാനസര്‍ക്കാരിന്റെ പിന്തുണയുണ്ടായിരുന്നു.

അതേസമയം സ്‌പോട്ട് അഡ്മിഷന്‍ ആയിരുന്നതിനാല്‍ ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ടതില്ല എന്ന വാദമാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്.Related posts

Back to top