അക്ഷയ തൃതീയ, മലബാർ ഗോൾഡ് ഓൺലൈൻ ബുക്കിംഗ് ആരംഭിച്ചു

കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറികളിലൊന്നായ മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്‍സ്‌ അക്ഷയതൃതീയയില്‍ ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള പ്രോമിസ് ടു പ്രൊട്ടക്ട് ക്യാമ്പയിന് തുടക്കമായി. ആകര്‍ഷകമായ ഓഫറുകളും വില വര്‍ധനവിലെ പരിരക്ഷയും ഉള്‍ക്കൊള്ളുന്നതാണ് ക്യാമ്പയിന്‍.

കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ലോക്ഡൗണ്‍ മൂലം ഷോറൂമുകള്‍ അടഞ്ഞു കിടക്കുകയും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത സാഹചര്യം ഉടലെടുക്കുകയും ചെയ്തതിനാലാണ് അഭിവൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമായ അക്ഷയതൃതീയയില്‍ ഉപഭോക്താക്കള്‍ക്ക് വീട്ടിലിരുന്ന് ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണം വാങ്ങുന്നതിനുള്ള അവസരം ഒരുക്കിയിട്ടുള്ളത്.

ഏപ്രില്‍ 26 വരെ ഓണ്‍ലൈന്‍ വഴി അക്ഷയതൃതീയ വില്‍പന നടക്കും. ഇപ്പോള്‍ ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണം ബുക്ക് ചെയ്ത ശേഷം ഷോറും വീണ്ടും തുറന്ന് പ്രവര്‍ത്തിക്കുമ്പോള്‍ ഉപഭോക്താവിന് നേരിട്ട് അടുത്തുള്ള ഷോറൂമിലെത്തി ഇത് കൈപ്പറ്റാവുന്നതാണ്.

സ്വര്‍ണ്ണം ബുക്ക് ചെയ്ത സമയത്തെ വിലയോ സ്വര്‍ണ്ണം നേരിട്ട് കൈപ്പറ്റുന്ന സമയത്തെ വിലയോ ഇതില്‍ ഏതാണ് കുറവ് അത് നല്‍കിയാല്‍ മതി. വളരെ ആകര്‍ഷകമായ ഓഫറുകളാണ് അക്ഷയതൃതീയയുടെ ഭാഗമായി ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്കായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്‍സ്‌ ഏര്‍പ്പെടുത്തിയിട്ടുള്ളത്. പണിക്കൂലിയില്‍ 30 ശതമാനം കിഴിവോട് കൂടി സ്വര്‍ണ്ണാഭരണങ്ങള്‍ സ്വന്തമാക്കാനുള്ള ഏറ്റവും മികച്ച അവസരമാണിത്. ഡയമണ്‍സുകളുടെ
വിലയില്‍ 20 ശതമാനം വരെ കുറവ് ലഭിക്കും. എസ്.ബി.ഐ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 15000 രൂപയ്ക്ക് മുകളില്‍ പര്‍ച്ചേസ് നടത്തുന്നവര്‍ക്ക് 5 ശതമാനം ക്യാഷ് ബാക്ക് ഓഫറും
പ്രഖ്യാപിച്ചിട്ടു്. ഉപഭോക്താക്കള്‍ അടുത്തുള്ള മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമ്‌സ് ഷോറൂമുകളില്‍ ഫോണ്‍ വഴി ബന്ധപ്പെട്ടാല്‍ ബാങ്ക് ട്രാന്‍സ്ഫര്‍ വഴി പണം അടയ്ക്കുന്നതിനുള്ള സൗകര്യവും ലഭ്യമാകും.

‘വളരെ പ്രയാസകരമായ ഈ സമയത്ത് നമ്മള്‍ പ്രതീക്ഷയുടെയും ഭാഗ്യത്തിന്റെയുമെല്ലാം അവസരങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്‌. പരമ്പരാഗതമായി അതിനുള്ള ഏറ്റവും നല്ല സമയമാണ് അക്ഷയതൃതീയ. ഈ സമയത്ത് സുരക്ഷിതമായ നിക്ഷേപം ആഗ്രഹിക്കുന്നവര്‍ക്ക്
സ്വര്‍ണ്ണത്തിലുള്ള നിക്ഷേപം ഏറ്റവും നല്ല അവസരമാണ് നല്‍കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഷോറൂമുകള്‍ അടഞ്ഞ് കിടക്കുകയും ആളുകള്‍ക്ക് പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥ വരികയും ചെയ്ത സാഹചര്യത്തില്‍ ഓണ്‍ലൈന്‍ വഴി സ്വര്‍ണ്ണം വാങ്ങാന്‍ മലബാര്‍ ഗ്രൂപ്പ് സൗകര്യം ഒരുക്കിയിരിക്കുകയാണ്. ഞങ്ങളുടെ
ഇടപാടുകാരുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഞങ്ങള്‍ക്ക് ഏറെ വിലപ്പെട്ടതാണ്.’ മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് പറഞ്ഞു.

നിലവില്‍ 10 രാജ്യങ്ങളിലായി മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്‍സിന്‌ 260ലേറെ ഷോറൂമുകളുണ്ട്.‌
ഏത് പ്രായത്തിലുള്ളവര്‍ക്കും ഏത് അവസരത്തിലും ഉപയോഗിക്കാവുന്നതും വിവിധ സംസ്‌കാരങ്ങള്‍ക്ക് അനുയോജ്യവുമായ വിപുലമായ ആഭരണ ശ്രേണിയാണ് മലബാര്‍ ഗോള്‍ഡ്ആന്റ് ഡയമണ്‍‌സിന്റെ പ്രത്യേകത. ബി ഐ എസ് ഹാള്‍മാര്‍ക്കിംഗ് നടത്തി പരിശുദ്ധി ഉറപ്പ് വരുത്തിയ സ്വര്‍ണ്ണാഭരണങ്ങള്‍, ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുറന്‍സ് കവറേജ്, എല്ലാ ആഭരണങ്ങള്‍ക്കുമുള്ള തിരിച്ചെടുക്കല്‍ ഗ്യാരി, സ്വര്‍ണ്ണാഭരണങ്ങള്‍ മാറ്റി വാങ്ങുമ്പോള്‍ സീറോ ഡിഡക്ഷന്‍ ചാര്‍ജ്, ഇടപാടുകളിലെ സുതാര്യത എന്നീ സേവനങ്ങളും മലബാര്‍ ഗോള്‍ഡ്
ആന്റ് ഡയമണ്‍സ്‌ ഉറപ്പ് നല്‍കുന്നു.

ആഭരണത്തിന്റെ മൊത്തം ഭാരം, കല്ലുകളുടെ തൂക്കം, പണിക്കൂലി, കല്ലുകളുടെ വില എന്നിവയെല്ലാം പ്രത്യേകമായി രേഖപ്പെടുത്തിയ പ്രൈസ് ടാഗുകള്‍ ഓരോ ആഭരണത്തോടൊപ്പവും ഉണ്ടായിരിക്കും. കമ്പനിയുടെ ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്‌. വിദ്യാഭ്യാസം, ആരോഗ്യം, വനിതാശാക്തീകരണം, പാവപ്പെട്ടവര്‍ക്കുള്ള പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നീ മേഖലകളിലാണ് ഈ പണം ചെലവഴിക്കുന്നത്‌.

ഫോണ്‍:8606553916, 8111867916.

Top