മ​ല​ബാ​ര്‍ സി​മ​ന്‍റ്സ് അ​ഴി​മ​തി: പ്ര​തി​പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി ത​ള്ളി

malabar cement

ന്യൂഡല്‍ഹി : മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസിലെ വിജിലന്‍സ് പ്രതിപട്ടികയില്‍നിന്ന് ഒഴിവാക്കണമെന്ന മുന്‍ എംഡി എന്‍.ആര്‍. സുബ്രഹ്മണ്യത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.

മലബാര്‍ സിമന്റ്‌സ് ബോര്‍ഡ് എടുത്ത തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു എന്‍.ആര്‍. സുബ്രഹ്മണ്യത്തിന്റെ വാദം. ജസ്റ്റീസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

ദക്ഷിണാഫ്രിക്കയില്‍നിന്ന് ഫ്‌ളൈ ആഷ് ഇറക്കുമതി ചെയ്തതില്‍ 60 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടാക്കിയെന്നതാണ് കേസ്.

Top