മലബാര്‍ സിമന്റ്‌സ് എംഡി മുഹമ്മദാലി രാജി നല്‍കി

തിരുവനന്തപുരം: മലബാര്‍ സിമന്റ്‌സ് എംഡി മുഹമ്മദ് അലി വ്യവസായ വകുപ്പിന് രാജിക്കത്ത് നല്‍കി. മാര്‍ച്ച് 31 വരെയേ സ്ഥാനത്ത് തുടരുകയുള്ളൂ എന്ന് മുഹമ്മദ് അലി രാജിക്കത്തില്‍ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാല്‍ രാജിവയ്ക്കുന്നു എന്നാണ് വിശദീകരണം. രാജി സ്വീകരിക്കുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ല.

തൊഴിലാളി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വിസമ്മതിച്ചു എന്നാരോപിച്ച് സി.ഐ.ടി.യു അടുത്തിടെ എംഡിയെ ഉപരോധിച്ചിരുന്നു.2019 നവംബറിലായിരുന്നു മുഹമ്മദാലി മലബാര്‍ സിമന്റ്‌സ് എം ഡി യായി ചുമതലയേറ്റത്.

 

 

Top