‘വലിയ പടങ്ങളില്‍ ഇത് മുങ്ങി പോകരുത് എന്ന് ആഗ്രഹിച്ച് പോകുന്നു’; ഫൈനല്‍സിനെ പിന്‍തുണച്ച് മാലാ പാര്‍വ്വതി

ണം റിലീസായി രജിഷ നായികയായെത്തിയ ഫൈനല്‍സ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ചിത്രത്തിലെ രജിഷയുടെയും സുരാജ് സുരാജ് വെഞ്ഞാറുമൂടിന്റെയും അഭിനയത്തെ പ്രശംസിച്ച് പല സിനിമാ താരങ്ങളും ഇതിനോടകം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നടി മാലാ പാര്‍വ്വതിയും ഫൈനല്‍സിന് മികച്ച പ്രതികരണം നല്‍കിയിരിക്കുകയാണ്.

‘ഡു നോട്ട് മിസ് ഫൈനല്‍സ്’ സുരാജ് വെഞ്ഞാറംമൂട് വര്‍ഗീസ് മാഷായി ജീവിച്ചിട്ടുണ്ട്. രജിഷ തെരഞ്ഞെടുക്കുന ചിത്രങ്ങള്‍ കാമ്പുള്ളവ തന്നെ എന്ന് വീണ്ടും തെളിയിച്ചിരിക്കുന്നു. സ്പോര്‍സ് രംഗത്ത് നിലനില്‍ക്കുന്ന കുതികാല്‍വെട്ടും, അഴിമതിയുമാണ് അരുണ്‍ പ്രമേയമാക്കിയിരിക്കുന്നത്. സംവിധായകന്‍ അരുണിന് പ്രത്യേക അഭിനന്ദനം. സുദീപ് എലമോനിന്റെ ഛായാഗ്രഹണം ഒരു രക്ഷയുമില്ല. നിരഞ്ജ് മണിയന്‍ പിള്ള മാനുവല്‍ തോമസിനെ ഗംഭീരമാക്കി. ടിനി ടോം, സോന നായര്‍, നിസ്താര്‍, മുത്തുമണി തുടങ്ങി എല്ലാവരും അവരവരുടെ വേഷങ്ങള്‍ ഗംഭീരമാക്കി. എങ്കിലും എടുത്ത് പറയേണ്ടത് സുരാജ് വെഞ്ഞാറുമൂട് എന്ന നടനെ കുറിച്ച് തന്നെയാണ്. കട്ടപ്പനയില്‍ പോയി വര്‍ഗീസ് മാഷിനെ ഒന്ന് കണ്ട് വരാന്‍ തോന്നും. ഫെസ്റ്റിവല്‍ ആഘോഷങ്ങളില്‍ ഇറങ്ങിയ വലിയ പടങ്ങളില്‍ ഇത് മുങ്ങി പോകരുത് എന്ന് ആഗ്രഹിച്ച് പോകുന്നു’ എന്നാണ് മാലാ പാര്‍വ്വതി പറഞ്ഞത്.

ചിത്രത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഒരു സൈക്ലിംഗ് താരമായാണ് രജിഷ വേഷമിടുന്നത്. ആലീസ് എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നവാഗതനായ പി.ആര്‍ അരുണ്‍ ആണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. മണിയന്‍ പിള്ള രാജുവും പ്രജീവും ചേര്‍ന്ന് മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top