‘പാപ്പൻ’ പോസ്റ്ററിന് വന്ന കമന്റുകൾക്കെതിരെ മാലാ പാര്‍വതി

സുരേഷ് ​ഗോപി ചിത്രം പാപ്പന്റെ പോസ്റ്റർ പങ്കുവച്ചതിന് പിന്നാലെ വന്ന മോശം കമന്റുകൾക്കെതിരെ നടി മാലാ പാര്‍വതി. പോസ്റ്ററിന്റെ താഴെ ചില മോശം കമൻ്റുകൾ കാണാനിടയായി. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ രാഷ്ട്രീയമായി തീർക്കണമെന്നും മാലാ പാർവതി അഭ്യർത്ഥിച്ചു.

“ബഹുമാനപ്പെട്ട എഫ്ബി പേജിലെ സ്നേഹിതരേ. ഒരപേക്ഷയുണ്ട്. “പാപ്പൻ ” എന്ന ചിത്രത്തിൻ്റെ ഒരു പോസ്റ്റർ, ഷെയർ ചെയ്തതോടെ.. പോസ്റ്ററിൻ്റെ താഴെ ചില മോശം കമന്റുകൾ കാണാനിടയായി. ദയവ് ചെയ്ത് അത് ഒഴിവാക്കുക. നിങ്ങളുടെ രാഷ്ട്രീയ എതിർപ്പുകൾ.. രാഷ്ട്രീയമായി തീർക്കുക!”, എന്നാണ് മാലാ പാർവതി ഫേസ്ബുക്കിൽ കുറിച്ചത്.

അതേസമയം രണ്ട് ദിനത്തില്‍ മാത്രം ചിത്രം നേടിയത് 7.03 കോടിയാണ്. ഒരിടവേളയ്ക്കു ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തില്‍ എത്തുന്ന ചിത്രമാണിത്. എബ്രഹാം മാത്യു മാത്തന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രവുമാണ് പാപ്പൻ.

Top