‘സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ വേയ്സ്റ്റായി മാറും’ നിഷയ്ക്ക് പിന്തുണയുമായി നടി മാല പാര്‍വതി

Nisha Sarang,Maala Parvathi

കൊച്ചി : ഫ്‌ളവേഴ്‌സ് ടിവിയിലെ ഉപ്പും മുളകും എന്ന സീരിയലിന്റെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തല്‍ നടത്തിയ നിഷാ സാരംഗിന് പിന്തുണയുമായി നടി മാല പാര്‍വതി രംഗത്ത്. സംവിധായകന്റെ ഇംഗിതങ്ങള്‍ക്ക് വഴങ്ങാത്ത നടിമാര്‍ വേയ്സ്റ്റായി മാറുമെന്ന് മാല പാര്‍വതി ഫേയ്‌സ്ബുക്കില്‍ കുറിച്ചു. ഇത് താനും അനുഭവിച്ചിട്ടുള്ളതാണെന്നും അവര്‍ ശാരദക്കുട്ടിയിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റിന് കമന്റായി എഴുതി.

ശനിയാഴ്ച വൈകുന്നേരമാണ് ഉപ്പും മുളകും സീരിയലിലെ സംവിധായകനില്‍ നിന്നും തനിക്ക് മോശം അനുഭവമുണ്ടായതായി വെളിപ്പെടുത്തിക്കൊണ്ട് സംസ്ഥാന അവാര്‍ഡ് ജേതാവ് കൂടിയായ നിഷാ സാരംഗ് രംഗത്ത് വന്നത്. ജനപ്രിയ സീരിയലായ ഉപ്പും മുളകിന്റെ സംവിധായകനായ ആര്‍. ഉണ്ണികൃഷ്ണനെതിരേ ഗുരുതര ആരോപണങ്ങളുന്നയിച്ചുകൊണ്ടാണ് ഇനി ഈ സീരിയലിലേക്ക് ഇല്ലെന്ന പ്രഖ്യാപനം നടി നടത്തിയത്.

Top