മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കും; കമല്‍ഹാസന്‍

kamalhassan

ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യം 154 സീറ്റുകളില്‍ മത്സരിക്കുമെന്ന് കമല്‍ഹാസന്‍. ആകെ 234 സീറ്റുകളാണ് തമിഴ്‌നാട്ടിലുള്ളത്. ബാക്കി 80 സീറ്റുകളില്‍ മറ്റ് സഖ്യകക്ഷികള്‍ മത്സരിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി. ആള്‍ ഇന്ത്യ സമത്വ മക്കള്‍ കക്ഷി, ഇന്ത്യ ജനനായക കക്ഷി എന്നിവരാണ് മക്കള്‍ നീതി മയ്യത്തിന്റെ സഖ്യകക്ഷികള്‍. തിങ്കളാഴ്ച രാത്രിയോടെയാണ് സീറ്റ് വിഭജനത്തെ കുറിച്ച് കമല്‍ഹാസന്‍ പ്രഖ്യാപിച്ചത്.

ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കാന്‍, ആളുകള്‍ക്ക് അപേക്ഷിക്കാനുള്ള സംവിധാനം സ്വീകരിച്ചിട്ടുണ്ട്. ലഭിക്കുന്ന അപേക്ഷയില്‍ നിന്ന് തെരഞ്ഞെടുക്കുന്നവരെ ആയിരിക്കും മത്സരിപ്പിക്കുക. വീട്ടമ്മമാര്‍ക്ക് ശമ്പളം മുതല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സൗജന്യമായി കമ്പ്യൂട്ടറുകളും ഇന്റര്‍നെറ്റും നല്‍കും തുടങ്ങിയവയാണ് എംഎന്‍എം നല്‍കുന്ന വാഗ്ദാനങ്ങള്‍.

 

Top