ശബരിമല സ്ത്രീപ്രവേശനം; അഭിപ്രായം പറയുന്നില്ലെന്ന് കമല്‍ഹസന്‍

kamal-hassann

ചെന്നൈ: ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയത്തില്‍ താന്‍ അഭിപ്രായം പറയുന്നില്ലെന്ന് മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമല്‍ഹസന്‍.

സുപ്രീംകോടതിയും വിശ്വാസികളും തമ്മിലുള്ള വിഷയമാണിതെന്നും താനൊരു കാഴ്ചക്കാരന്‍ മാത്രമാണെന്നും വിഷയത്തില്‍ താനൊന്നും പറയുന്നില്ലെന്നും എന്നാല്‍ വിഷയത്തില്‍ തനിക്ക് അഭിപ്രായമില്ലെന്ന് താന്‍ പറയില്ലെന്നും കമല്‍ഹസന്‍ വ്യക്തമാക്കി.

അതേസമയം, ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് വിളിച്ച നാളത്തെ ചര്‍ച്ച നടക്കുമോ എന്ന കാര്യത്തില്‍ അനിശ്ചിതത്വം തുടരുകയാണ്. പന്തളം കൊട്ടാരത്തില്‍ നിന്നുള്ളവര്‍ പങ്കെടുക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്നും പങ്കെടുക്കണമോ എന്ന് തീരുമാനിക്കുന്നതിന് കൊട്ടാരം പ്രതിനിധികള്‍ തന്ത്രി അടക്കമുള്ളവരെ കാണുകയും ചെയ്യും.

എന്നാല്‍, ശബരിമലയില്‍ കയറാന്‍ എത്തുന്ന യുവതികളെ തടയണമെന്നാണ് കോണ്‍ഗ്രസ്സിന്റെ നിലപാടെന്ന് കെ സുധാകരനും വ്യക്തമാക്കയിട്ടുണ്ട്. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറില്ലെന്നും ശബരിമലയില്‍ കയറണമെന്ന സ്ത്രീകളുടെ തീരുമാനം രാഷ്ട്രീയ പ്രേരിതമാകാമെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Top