മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമല്ല; ആരോപണത്തോട് പ്രതികരിച്ച് കമല്‍ ഹാസന്‍

തിരുനല്‍വേലി: മക്കള്‍ നീതി മയ്യം ബിജെപിയുടെ ബി ടീമാണെന്ന ആരോപണത്തോട് പ്രതികരിച്ച് കമല്‍ഹാസന്‍. തന്റെ പാര്‍ട്ടി ആരുടെയും ബി ടീമല്ലെന്നും തമിഴ്‌നാടിന്റെ എ ടീമാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിക്ക് ഉയര്‍ച്ച ഉണ്ടാവുന്നു എന്നതിനാലാണ് ആരോപണങ്ങള്‍ നേരിടേണ്ടി വരുന്നതെന്നും തിരുനല്‍വേലിയില്‍ റാലിയില്‍ പങ്കെടുക്കവെ അദ്ദേഹം സംസാരിച്ചു.

പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാസഖ്യത്തെയും കമല്‍ ഹാസന്‍ വിമര്‍ശിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്ന് എതിര്‍പാര്‍ട്ടിക്കാര്‍ ജയിച്ചാല്‍ സഖ്യം വിട്ട് ജയിക്കുന്ന പക്ഷത്തേക്ക് പോകുന്നവരാണ് മഹാസഖ്യത്തിലുള്ളതെന്നും ആ സമയത്തും കുതിരക്കച്ചവടത്തിന് അവസരം നല്‍കാതെ തമിഴ്‌നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടി തന്റെ പാര്‍ട്ടി നിലകൊള്ളുമെന്നും കമല്‍ വ്യക്തമാക്കി.

Top