മക്കള്‍ നീതി മയ്യത്തിന് ടോര്‍ച്ചിന്റെ വെളിച്ചം; ബാറ്ററി ടോര്‍ച്ച് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: നടന്‍ കമല്‍ ഹാസന്‍ രൂപികരിച്ച പാര്‍ട്ടിയായ മക്കള്‍ നീതി മയ്യം പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചിഹ്നം അനുവദിച്ചു. ബാറ്ററി ടോര്‍ച്ച് ചിഹ്നമാണ് കമ്മീഷന്‍ പാര്‍ട്ടിക്ക് അനുവദിച്ചിരിക്കുന്നത്. കമല്‍ ഹാസന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം നീതി മയ്യത്തിന് പുറമെ 38 പുതിയ പാര്‍ട്ടികള്‍ക്കും കമ്മീഷന്‍ ചിഹ്നം അനുവദിച്ചിട്ടുണ്ട്.

പുതുച്ചേരി ഉള്‍പ്പെടെ തമിഴ്‌നാട്ടിലെ മുഴുവന്‍ ലോക്‌സഭാ സിറ്റിലും തന്റെ പാര്‍ട്ടി മല്‍സരിക്കുമെന്ന് നേരത്തെ തന്നെ കമല്‍ ഹാസന്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്തെ സഖ്യങ്ങളില്‍ ഭാഗമാവാതെ പാര്‍ട്ടി തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങളെ അഴിമതിയില്ലാതെ സേവിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തങ്ങളുടെ കൈകളില്‍ കറപുരളില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

നേരത്തെ കോണ്‍ഗ്രസുമായി മക്കല്‍ നീതി മയ്യം സഖ്യമുണ്ടാക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഡിഎംകെയുമായി തിരഞ്ഞെടുപ്പ് സഖ്യം പ്രഖ്യാപിച്ചതോടെ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

Top