സാറാസിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ട് അണിയറ പ്രവര്‍ത്തകര്‍

ന്ന ബെന്നിനെ കേന്ദ്ര കഥാപാത്രമാക്കി ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് സാറാസ്. അഞ്ചാം തീയതി ആമസോണ്‍ പ്രൈമിലൂടെ ഒടിടി റിലീസായാണ് ചിത്രം പ്രേക്ഷകരില്‍ എത്തിയത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

താമാശകളും രസകരമായ നിമിഷങ്ങളും അടങ്ങിയതായിരുന്നു ലൊക്കേഷന്‍ എന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചായിരുന്നു ഷൂട്ടിംഗ്. ഷോപ്പിംഗ് മാള്‍, ആശുപത്രി, ചന്ത, തീയേറ്റര്‍, മെട്രോ തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലായിരുന്നു ചിത്രീകരണം നടന്നത്.

അന്ന ബെന്നിന്റെ നായകനാവുന്നത് സണ്ണി വെയിനാണ്. വിനീത് ശ്രീനിവാസന്‍, അജു വര്‍ഗ്ഗീസ്, സിജു വില്‍സണ്‍, ശ്രിന്ദ തുടങ്ങിയവര്‍ ചിത്രത്തിലെ മറ്റു പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. തിരക്കഥാകൃത്ത് ബെന്നി പി നായരമ്പലവും പ്രശാന്ത് നായര്‍ ഐ എ എസും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.

 

Top