മധുരരാജയിലെ വേട്ടപ്പട്ടിയുമായുള്ള സംഘട്ടനരംഗത്തിന്റെ മേക്കിങ് വീഡിയോ കാണാം

മ്മൂട്ടിയെ നായനാക്കി വൈശാഖ് സംവിധാനം ചെയ്ത മധുരരാജ മികച്ച പ്രേക്ഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു സംഘട്ടന രംഗത്തിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ വേട്ടപ്പട്ടികളെ ഉപയോഗിച്ചുള്ള സംഘടന രംഗങ്ങളുടെ മേക്കിങ് വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

Words cannot express my happiness, my thanks for all your support and appreciation.. ❤️ Its sooo hard and happy to make special always, i really enjoy the pleasure..Watch #MadhuraRaja in theaters.. 😊❤️and always remember "No Pain No Gain" 😊

Posted by Peter Hein on Saturday, April 13, 2019

വൈശാഖ് സംവിധാനം ചെയ്ത ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ആരാധകര്‍ നല്‍കിവരുന്നത്. മമ്മൂട്ടിയുടെ രാജയായുള്ള വേഷ പകര്‍ച്ച ഇരുകൈയും നീട്ടിയണ് പ്രേഷകര്‍ സ്വീകരിച്ചത്. റിലീസ് ചെയ്തു കുറച്ചു ദിവസങ്ങള്‍ മാത്രം പിന്നിട്ടുമ്പോള്‍ വന്‍ ബോക്സോഫീസ് ഹിറ്റായിരിക്കുകയാണ് ചിത്രം.

വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രം പോക്കിരി രാജയുടെ രണ്ടാം ഭാഗമാണ്. പീറ്റര്‍ ഹെയിന്‍ ആണ് ചിത്രത്തിന്റെ ആക്ഷന്‍ രംഗങ്ങള്‍ കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ നായികമാരായി എത്തുന്നത് അനുശ്രീയും ഷംന കാസിമുമാണ്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

ആര്‍ കെ സുരേഷ്, നെടുമുടി വേണു, വിജയ രാഘവന്‍, സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ബിജുക്കുട്ടന്‍, സിദ്ധിഖ്, എം ആര്‍ ഗോപകുമാര്‍, കൈലാഷ്, ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍, ബൈജു എഴുപുന്ന, സന്തോഷ് കീഴാറ്റൂര്‍, കരാട്ടെ രാജ്, മഹിമ നമ്പ്യാര്‍ എന്നിവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ഗോപി സുന്ദറാണ്. നെല്‍സന്‍ ഐപ്പ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Top