ലക്‌നൗ: എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി.പാര്‍ട്ടിയില്‍ സ്ഥാനം ഉറപ്പാക്കാന്‍ വേണ്ടിയാണ് പ്രിയങ്ക ഗാന്ധി പതിവായി ഉത്തര്‍പ്രദേശിന്റെ കാര്യത്തില്‍ അമിത താത്പര്യം പ്രകടിപ്പിക്കുന്നതെന്നായിരുന്നു സ്മൃതി ഇറാനിയുടെ രൂക്ഷ വിമര്‍ശനം.ലഖ്നൗവിലെ ഹിന്ദുസ്ഥാന്‍ സമാഗം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പ്രിയങ്ക സ്വന്തം പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ മാത്രമേ സജീവമായിട്ടുള്ളൂ, അത് കൊണ്ട് തന്നെസ്വന്തം പാര്‍ട്ടിയില്‍ തനിക്കായി ഇടം നേടാനായി അവര്‍ പ്രവര്‍ത്തിക്കുകയാണ്. സ്മൃതി ഇറാനി പറഞ്ഞു.
കഴിഞ്ഞ ജനുവരിയിലാണ് പ്രിയങ്ക ഗാന്ധി കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ഔദ്യോഗിക സ്ഥാനം ഏറ്റെടുത്തത്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കേറ്റ പ്രഹരം തടയാന്‍ പ്രിയങ്ക ഗാന്ധിക്ക് സാധിച്ചില്ല.
അടുത്തിടെ പ്രിയങ്ക പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിയോജകമണ്ഡലം വാരണാസി, ആസംഗഡ് എന്നിവ സന്ദര്‍ശിച്ചിരുന്നു. ഭേദഗതി ചെയ്ത പൗരത്വ നിയമത്തിനും (സിഎഎ) ദേശീയ പൗരത്വ രജിസ്റ്ററിനും (എന്‍ആര്‍സി) എതിരെ പ്രതിഷേധിച്ച പ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു രണ്ട് സന്ദര്‍ശനങ്ങളും.