രജനിയുടെ കാല കരികാലയുടെ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

rajanikanth-kaala

ബാലിക്കു ശേഷം പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ രജനീകാന്ത് മുഖ്യവേഷത്തില്‍ എത്തുന്ന കാല കരികാലയുടെ സെറ്റ് മേക്കിംഗ് വീഡിയോ പുറത്തിറങ്ങി. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ചേരി എന്ന് പേരു കേട്ട ധാരാവി നിര്‍മ്മിക്കാന്‍ മാസങ്ങളാണ് എടുത്തത്.

കാലയ്ക്കായി ഏറെ രംഗങ്ങള്‍ മുംബൈയില്‍ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ധാരാവിയായത് ചെന്നൈ തന്നെയാണ്. ധാരാവിയിലെ പ്രധാനസ്ഥലങ്ങളായ ധോബി ഘട്ടും കുംമ്പര്‍വാഡയും എല്ലാം സെറ്റില്‍ ഭംഗിയായി നിര്‍മ്മിച്ചിരിക്കുന്നു. കലാ സംവിധായകന്‍ രാം ആണ് ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

തിരുനെല്‍വേലിയില്‍ നിന്ന് മുംബൈയിലെത്തി അവിടത്തെ ചേരി നിവാസികളുടെയും തമിഴരുടെയും നേതാവായി മാറുന്ന ഒരാളുടെ കഥയാണ് ചിത്രം പറയുന്നത്. ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തില്‍ ഹുമ ഖുറേഷിയാണ് നായികയാകുന്നത്. നാനാ പടേക്കര്‍, ഈശ്വരി ദേവി, സമുദ്രക്കനി, പങ്കജ് ത്രിപാഠി എന്നിവരും കാലയില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

കാലാ തിയറ്ററുകളിലെത്തുന്നത് ജൂണ്‍ 7നാണ് നേരത്തേ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററുകള്‍ക്കും ടീസറിനും വന്‍ സ്വീകരണമാണ് ലഭിച്ചിരുന്നത്.

Top