റെയില്‍വേ ട്രാക്കില്‍ ഇന്‍സ്റ്റഗ്രാം റീല്‍ മേക്കിങ്: യുവാവിന് തീവണ്ടിതട്ടി 

ഹൈദരാബാദ്: റെയില്‍വേ പാളത്തില്‍ ഇന്‍സ്റ്റഗ്രാം റീല്‍ ചെയ്യുന്നതിനിടെ 17-കാരനെ ട്രെയിനിടിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടി അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഞായറാഴ്ച തെലങ്കാനയിലെ ഹനുമകൊണ്ട ജില്ലിയിലുള്ള കാസിപേട്ടിലാണ് സംഭവം നടന്നത്. അപകടത്തിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വാടാനാപ്പള്ളി സ്വദേശിയായ സി.എച്ച്. അക്ഷയ് രാജാണ് അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയിലായത്. പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് അക്ഷയ് രാജ്.

ഒരു റെയില്‍വേ ട്രാക്കിന് സമീപത്തുകൂടെ അക്ഷയ് രാജ് നടക്കുന്നതിന്റെ വീഡിയോ ആണ് റീലിനായി ചിത്രീകരിച്ചുകൊണ്ടിരുന്നത്. പിന്നിലൂടെ അതിവേഗതയില്‍ വന്ന ട്രെയിന്‍ ഇയാളെ ഇടിച്ചിടുന്നതിന്റെ ദൃശ്യം വീഡിയോയില്‍ പതിഞ്ഞിട്ടുണ്ട്. ഓടുന്ന ട്രെയിന്‍ പശ്ചാത്തലത്തില്‍ വരുന്ന തരത്തില്‍ വീഡിയോ ചിത്രീകരണത്തിനുള്ള ശ്രമമാണ് നടത്തിയിരുന്നത്. മറ്റൊരു വിദ്യാര്‍ഥിയാണ് ഫോണില്‍ വീഡിയോ പകര്‍ത്തിയിരുന്നത്.

Top