ഈ കൈകളാണ് പത്മാവദിൽ രൺവീർ സിംഗിനും, ഷാഹിദ് കപൂറിനും രൂപമാറ്റം നൽകിയത്

Preetisheel Singh

ഞ്ജയ് ലീല ബന്‍സാലിയുടെ പുതിയ ചിത്രമായ പത്മാവദിൽ രൺവീർ സിംഗിനും, ഷാഹിദ് കപൂറിനും രൂപമാറ്റം നൽകിയത് വളയിട്ട ഈ കൈകളാണ്. ദേശീയ പുരസ്കാര ജേതാവായ മേക്കപ്പ് ഡിസൈനർ പ്രീതിഷീൽ സിംഗാണ് ആ താരം.

ചരിത്രത്തിലെ കഥാപാത്രങ്ങൾ വെള്ളിത്തിരയിൽ എത്തിയപ്പോൾ അഭിനേതാക്കളുടെ രൂപമാറ്റം എല്ലാവരെയും അത്ഭുതപ്പെടുത്തി. രാജ കഥാപാത്രങ്ങളായിരുന്ന രൺവീർ സിംഗിനും, ഷാഹിദ് കപൂറിനും, ദീപിക പദുക്കോണിനും ബന്‍സാലിയുടെ ആശയങ്ങൾക്കനുസരിച്ചു രൂപകൽപ്പന നൽകിയത് പ്രീതിഷീൽ സിംഗാണ്.

PADMAVAD

ചിത്രത്തിനായി ആദ്യം ഞാൻ തിരക്കഥ മുഴുവൻ വായിക്കുകയും, കഥപാത്രങ്ങളെ മനസിലാക്കുകയും, പഠിക്കുകയും ചെയ്തു. പിന്നിട് എല്ലാവർക്കും വ്യക്തമായ ലുക്ക് നൽകി ബന്‍സാലി സാറിനെ കാണിക്കുകയും, അദ്ദേഹം അത് അംഗീകരിക്കുകയും ചെയ്തുവെന്നും പ്രീതിഷീൽ പറയുന്നു

PATHMAVAD-2

ഇത്രയും വലിയൊരു ചിത്രത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നുവെന്നും, ചിത്രം വിജയിക്കുന്നതിൽ സന്തോഷമുണ്ടെന്നും പ്രീതിഷീൽ കൂട്ടിച്ചേർത്തു.

ബാജിറാവു മസ്താനി, റംഗൂൺ, ബ്രദേഴ്സ്, മാം,ഹൈദർ, ദൽവാർ, ഹൗസ്ഫുൾ 3, ഗായൽ വൺസ് എഗൈൻ തുടങ്ങിയ ചിത്രങ്ങളിൽ പ്രീതിഷീൽ സിംഗ് പ്രവർത്തിച്ചിട്ടുണ്ട്. അമിതാഭ് ബച്ചൻ-ഋഷി കപൂർ അഭിനയിക്കുന്ന 102 നോട്ട് ഔട്ട് ആണ് പ്രീതിഷീലിന്റെ പുതിയ ചിത്രം.

Top