വര്‍മനെ വിറപ്പിച്ച മുത്തുവേലിന്റെ ട്രാന്‍സ്‌ഫോമേഷന്‍ വീഡിയോ പുറത്തുവിട്ട് നിര്‍മാതാക്കള്‍

ജനികാന്ത് നായകനായെത്തിയ ചിത്രമാണ് ‘ജയിലര്‍’. നെല്‍സണ്‍ ദിലീപ് കുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.തിയേറ്ററില്‍ വമ്പന്‍ കളക്ഷന്‍ നേടിയ ചിത്രം ഈയടുത്ത് ഒ.ടി.ടിയിലും എത്തിയിരുന്നു. മുത്തുവേല്‍ പാണ്ഡ്യന്‍ എന്ന ജയിലറുടെ വേഷത്തിലാണ് രജനികാന്ത് ചിത്രത്തിലെത്തിയത്.രജനികാന്ത് നായകനായി എത്തിയ ചിത്രത്തില്‍ മോഹന്‍ലാലും വിനായകനും കൂടെ എത്തിയതോടെ മലയാളികളും അതേറ്റെടുത്തു. ശിവരാജ് കുമാറിന്റെ അതിഥിവേഷവും ജയിലറിന്റെ പ്രധാന ഘടകങ്ങളില്‍ ഒന്നായി മാറി.

ഇപ്പോഴിതാ തിയേറ്റകളെ പൂരപ്പറമ്പാക്കിയ ടൈഗര്‍ മുത്തുവേലിന്റെ ട്രാന്‍സ്‌ഫോമേഷന്‍ രംഗം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിലെ ചില മാസ് രംഗങ്ങള്‍ വീഡിയോയില്‍ കാണാം. അനുരുദ്ധിന്റെ പശ്ചാത്തല സംഗീതമാണ് വീഡിയോയുടെ ഹൈലൈറ്റ്.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മിക്കുന്ന ‘ജയിലര്‍’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളില്‍ എത്തിയത്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലര്‍’. മലയാളം ഉള്‍പ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം ഒ.ടി.ടിയിലെത്തിയത്. 600 കോടിയിലധികമാണ് ചിത്രം തിയേറ്ററില്‍ നിന്ന് നേടിയത്.തമന്ന, രമ്യ കൃഷ്ണന്‍, വിനായകന്‍, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.

Top