ഇന്റർനെറ്റും സ്മാർട്ട്ഫോണും വേണ്ട; യുപിഐ പേയ്മെന്റ് നടത്താം

ന്റർനെറ്റും സ്മാർട്ട്ഫോണുമില്ലാതെ യുപിഐ പേയ്മെന്റ് നടത്താൻ കഴിയുമെങ്കിൽ എന്തെളുപ്പം ആയിരുന്നുവല്ലേ. അങ്ങനെ കഴിയുമെന്നാണ് പുതിയ കണ്ടുപിടിത്തങ്ങൾ പറയുന്നത്. നിങ്ങൾ ഉപയോഗിക്കുന്ന ഏത് യുപിഐ പേയ്‌മെന്റ് ആപ്പ് (ഗൂഗിൾ പേ, ഫോൺ പേ, പേടിഎം) ആണെങ്കിലും, അവ സ്മാർട്ട്‌ഫോണും ഇന്റർനെറ്റ് കണക്ഷനും ഇല്ലാതെ ഉപയോഗിക്കാം. നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ)യാണ് യുപിഐ 123 പേ എന്ന ഒരു സംരംഭവുമായി എത്തിയിരിക്കുന്നത്. ഫീച്ചർ ഫോണുകൾ ഉപയോഗിക്കുന്നവർക്ക് ഇന്റർനെറ്റ് കണക്ഷൻ ഇല്ലാതെ പേയ്‌മെന്റുകൾ നടത്താനാകുമെന്നതാണ് പ്രത്യേകത.

എൻപിസിഐ, യുപിഐ 123 പേ എന്നത് ഫീച്ചർ ഫോൺ ഉപയോക്താക്കൾക്കുള്ള ഒരു ഇൻസ്റ്റന്റ് പേയ്‌മെന്റ് സംവിധാനമാണ്.സുരക്ഷിതമായും ഉപയോഗിക്കാൻ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. നമ്പർ, ഫീച്ചർ ഫോണുകളിലെ ആപ്പ് പ്രവർത്തനം, മിസ്‌ഡ് കോൾ അധിഷ്‌ഠിത സമീപനം, പ്രോക്‌സിമിറ്റി ശബ്‌ദ അധിഷ്‌ഠിത പേയ്‌മെന്റുകൾ എന്നിവ വഴി നിലവിൽ ഉപഭോക്താക്കൾക്ക് ഇടപാട് നടത്താൻ കഴിയും. ആപ്പ് ഉപയോഗിച്ചും അല്ലാതെയും നിങ്ങൾക്ക് ഫീച്ചർ ഫോണിലൂടെ പേയ്‌മെന്റുകൾ നടത്താം.

ചില ഫീച്ചർ ഫോണുകൾ/ഹാൻഡ്‌സെറ്റുകളിൽ മൊബൈൽ ഫോൺ നിർമ്മാതാക്കൾ ഇൻസ്റ്റാൾ ചെയ്ത ആപ്പുകൾ ഉണ്ടായിരിക്കും, അവയിലൂടെ ഇന്റർനെറ്റ് ഉപയോഗിക്കാതെ പേയ്‌മെന്റുകൾ നടത്താനാകും. ഐവിആർ നമ്പർ വഴിയുള്ള പേയ്‌മെന്റ്, മിസ്‌ഡ് കോളിലൂടെയുള്ള പേയ്‌മെന്റ്, ശബ്‌ദ അധിഷ്‌ഠിത സാങ്കേതികവിദ്യകളിലൂടെയുള്ള പേയ്‌മെന്റ് എന്നിവയിലൂടെയും പേയ്മേന്റ് നടത്താം.

ഘട്ടം 1

ഐവിആർ (ഇന്ററാക്ടീവ് വോയിസ് റെസ്‌പോൺസ്) നമ്പർ വഴിയുള്ള പേയ്‌മെന്റ് : നേരത്തെ നിശ്ചയിച്ച ഐവിആർ നമ്പർ (080 4516 3666, 080 4516 3581, 6366 200 200) വഴി പേയ്മെന്റ് നടത്താം. ഇഷട്മുള്ള സേവനം ഉപയോഗിക്കുന്നതിനായി ഇഷ്ടമുള്ള ഭാഷ ഉപഭോക്താക്കൾക്ക് തെരഞ്ഞെടുക്കാം.

ഘട്ടം 2

മിസ്ഡ് കാൾ വഴിയുള്ള പേയ്‌മെന്റ് : മിസ്ഡ് കാളിലൂടെയുള്ള പേയ്മെന്റ് ഫീച്ചർ ഫോൺ ഉപഭോക്താക്കൾക്കാണ് സഹായകമാകുക. ബാങ്ക് അക്കൗണ്ട് ആക്‌സസ് ചെയ്യുക, തന്നിരിക്കുന്ന നമ്പറിൽ മിസ്‌ഡ് കാൾ നൽകി പണമിടപാടുകൾ നടത്തുക ഇനി എളുപ്പമാകും. ബില്ലിംഗ് സമയത്ത് വ്യാപാരി ഉപഭോക്താവിന്റെ മൊബൈൽ നമ്പർ ഉപയോഗിച്ച് ഒരു ടോക്കൺ ഉണ്ടാക്കുന്നു. ഉപഭോക്താവിന്റെ മിസ്ഡ് കാൾ ചെല്ലുന്ന സമയത്ത് 08071 800 800 എന്ന നമ്പരിൽ നിന്നും ഉപഭോക്താവിന് കാൾ ചെല്ലുകയും യുപിഐ പിൻ ശേഖരിക്കുകയും ചെയ്യും. ബാങ്ക് ഓഫ് ഇന്ത്യയുടെ സഹകരണത്തോടെയാണ് മിസ്‌കോൾ പേ ഈ സേവനം വികസിപ്പിച്ചെടുത്തത്.

ഘട്ടം 3

ഒഇഎം നടപ്പിലാക്കിയ പ്രവർത്തനത്തിലൂടെയുള്ള പേയ്‌മെന്റ് : ഫീച്ചർ ഫോണുകളിലെ യുപിഐ ആപ്പ് ഉപയോഗിച്ച് എയർടെൽ പേയ്മെന്റ് ബാങ്കിന്റെ പിന്തുണയോടെ ഗുഷപ്പ് ആണ് ഈ സംവിധാനം വികസിപ്പിച്ചത്. നേറ്റിവ് പേയ്മെന്റ് ആപ്പുകൾ പ്രവർത്തന ക്ഷമമാക്കാൻ താൽപ്പര്യമുള്ള ദാതാക്കൾ ഫീച്ചർ ഫോൺ മൊബൈൽ നിർമ്മാതാക്കളുമായി പങ്കാളിത്തമുണ്ടാക്കണം. സ്മാർട്ട് ഫോണിലെ ആപ്പിനെ പോലെ സുപരിചിതമായിരിക്കും ഈ യുപിഐ ആപ്പ് എന്ന പ്രത്യേകതയുമുണ്ട്.സ്കാൻ ആൻഡ് പേ മാത്രമേ നിലവിൽ നൽകുന്നുള്ളൂ എന്നതാണ് ഈ സംവിധാനത്തിന്റെ പരിമിതി.

ഘട്ടം 4

ശബ്‌ദ അധിഷ്‌ഠിത സാങ്കേതികവിദ്യകളിലൂടെയുള്ള പേയ്‌മെന്റ് : എൻഎസ്‌ഡിഎൽ പേയ്‌മെന്റ് ബാങ്കിന്റെ പിന്തുണയോടെ ടോനെടാഗുമായി സഹകരിച്ച് നിർമ്മിച്ച പേയ്മെന്റ് സംവിധാനമാണിത്. പ്രോക്‌സിമിറ്റി ശബ്‌ദ അടിസ്ഥാനമാക്കിയാണ് ഇതിന്റെ പ്രവർത്തനം. ശബ്ദ തരംഗങ്ങൾ ഉപയോഗിച്ച് ഏതുതരം ഉപകരണത്തിലും കോൺടാക്റ്റ്‌ലെസ്സ്, ഓഫ്‌ലൈൻ, പ്രോക്‌സിമിറ്റി ഡാറ്റാ കമ്മ്യൂണിക്കേഷൻ പ്രവർത്തനക്ഷമമാക്കുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഏഥു ഫോണിലൂടെയും ഉപഭോക്താക്കൾക്ക് ഇടപാടുകൾ നടത്താം. ഇതിനായി 6366 200 200 എന്ന നമ്പരിൽ വിളിച്ച് പേ ടു മർച്ചന്റ് ഓപ്ഷൻ തെരഞ്ഞെടുക്കണം. ഒരു ശബ്ദം കേൾക്കുമ്പോൾ # അമർത്തി അടയ്‌ക്കേണ്ട തുക, യുപിഐ പിൻ എന്നിവ നൽകുക. ഇടപാട് പൂർത്തിയായാൽ ഐവിആർ( ഇന്ററാക്ടീവ് വോയിസ് റെസ്‌പോൺസ് ) കാൾ വഴി സ്ഥീരികരണം ലഭിക്കും.

Top