സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ കൊല ; മുഖ്യമന്ത്രിയെയും പ്രതി ചേര്‍ക്കുന്ന നിയമം വരണമെന്ന് സുബ്രഹ്‌മണ്യന്‍ സ്വാമി

ചണ്ഡീഗഢ് : ഉയര്‍ന്ന പദവിയിലുള്ള വ്യക്തികളുടെ സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെ അവര്‍ കൊല്ലപ്പെട്ടാല്‍ സംസ്ഥാനത്തെ മുഖ്യമന്ത്രിമാരെയും പ്രതിചേര്‍ക്കുന്ന നിയമം രാജ്യത്ത് വരണമെന്ന് ബി.ജെ.പി.നേതാവ് സുബ്രഹ്‌മണ്യന്‍ സ്വാമി.പഞ്ചാബി ഗായകനും കോണ്‍ഗ്രസ് നേതാവുമായിരുന്ന സിദ്ധു മൂസേവാലയുടെ കൊലപാതകം മുന്‍നിര്‍ത്തിയായിരുന്നു പരാമര്‍ശം.

സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു സിദ്ധു മൂസേവാലയുടെ കൊലപാതകം.2003-ല്‍ ഗുജറാത്ത് മുന്‍ ആഭ്യന്തരമന്ത്രിയായിരുന്ന ഹരേന്‍ പാണ്ഡ്യ കൊല്ലപ്പെട്ടതും സുരക്ഷ പിന്‍വലിച്ചതിന് പിന്നാലെയായിരുന്നു.ഇത്തരത്തിലുള്ള കൊലപാതകങ്ങളുണ്ടാകുമ്പോള്‍ അതാത് സംസ്ഥാനത്തെ മുഖ്യമന്ത്രിയെയും ആഭ്യന്തരമന്ത്രിയെയും പ്രതിചേര്‍ത്ത് നിയമനിര്‍മ്മാണം നടത്തണമെന്ന് അദ്ദേഹം പറഞ്ഞു.ഹരേന്‍ പാണ്ഡ്യ കൊല്ലപ്പെടുന്ന കാലയളവില്‍ നരേന്ദ്രമോദി മുഖ്യമന്ത്രിയുമായിരുന്നു.സുബ്രഹ്‌മണ്യന്‍ സ്വാമിയുടെ പരാമര്‍ശങ്ങളിലുടനീളം ഹരേന്‍ പാണ്ഡ്യയുടെ പേര് പ്രത്യേകം എടുത്തുപറഞ്ഞിരുന്നു.

Top