മേജര്‍ രവി ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍; സി രഘുനാഥ് ദേശീയ കൗണ്‍സില്‍

തിരുവനന്തപുരം: സംവിധായകനും നടനുമായ മേജര്‍ രവിയെ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനായി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാമനിര്‍ദേശം ചെയ്തു. ദേശീയ കൗണ്‍സിലിലേക്ക് കണ്ണൂരില്‍ നിന്നുള്ള നേതാവ് സി രഘുനാഥിനെയും നാമനിര്‍ദേശം ചെയ്തു.

ധര്‍മ്മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവായ സി രഘുനാഥും മേജര്‍ രവിയും കഴിഞ്ഞ ദിവസം ഡല്‍ഹില്‍ വെച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് ഇരുവര്‍ക്കും പാര്‍ട്ടി അംഗത്വം നല്‍കിയത്.

Top