അബുദാബിയില്‍ 44 കാറുകള്‍ കൂട്ടിമുട്ടി, 22 പേര്‍ക്ക് പരിക്കേറ്റു

ദുബായ്: അബുദാബിയില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ 44 കാറുകള്‍ കൂട്ടിമുട്ടിയുണ്ടായ അപകടത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റു. നഗരത്തിലെ ഷെയ്ക് മുഹമ്മദ് ബിന്‍ റാഷിദ് സ്ട്രീറ്റില്‍ പുലര്‍ച്ചെ എട്ട് മണിയോടെയാണ് അപകടമുണ്ടായത്.

കനത്ത മൂടല്‍ മഞ്ഞ് മൂലം റോഡിലെ ദൂരകാഴ്ച കുറഞ്ഞതാണ് അപകടകാരണമെന്ന് അബുദാബി പൊലീസ് വിശദീകരിച്ചു.

കനത്ത മൂടല്‍ മഞ്ഞുള്ള സമയത്ത് വാഹനം ഓടിക്കുന്നത് വളരെ ശ്രദ്ധിച്ചായിരിക്കണമെന്നും അമിത വേഗതയില്‍ വാഹനം ഓടിക്കരുതെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.

Top