വീര ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കളെ കണ്ട് മേജര്‍ നായകന്‍

വീര ജവാന്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജന്മ വാര്‍ഷികത്തില്‍ അദ്ദേഹത്തിന്റെ മാതാപിതാക്കളെ കണ്ട് സന്തോഷം പങ്കുവെച്ച് ‘മേജര്‍’ സിനിമയിലെ നായകന്‍ ആദിവി ശേഷ്. ലെജന്‍ഡ് ജനിച്ച ദിവസം ഈ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു എന്ന് കുറിച്ചുകൊണ്ടാണ് അദ്ദേഹം സന്ദീപ് ഉണ്ണികൃഷ്ണന്റെ മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചത്.

ശശി കിരണ്‍ ടിക്കയാണ് മേജര്‍ എന്ന പേരില്‍ മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിതം സംവിധാനം ചെയ്യുന്നത്. നടന്‍ മഹേഷ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ജി. മഹേഷ് ബാബു എന്റര്‍ടെയ്ന്‍മെന്റ്‌സും സോണി പിക്ചേഴ്സ് ഇന്റര്‍നാഷണല്‍ പ്രൊഡക്ഷന്‍സും ചേര്‍ന്നായിരുന്നു വിതരണം. ഹിന്ദിയിലും തെലുങ്കിലുമെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

2008 ല്‍ മുംബൈ താജില്‍ നടന്ന ഭീകരാക്രമണത്തിനിടെ 14 സിവിലിയന്മാരെ രക്ഷിച്ച എന്‍ എസ് ജി കമാന്‍ഡോയാണ് മേജര്‍ ഉണ്ണികൃഷ്ണന്‍. രക്ഷാപ്രവര്‍ത്തനത്തിനിടെ നവംബര്‍ 27 നാണ് മേജര്‍ സന്ദീപ് ഉണ്ണികൃഷ്ണന്‍ കൊല്ലപ്പെടുന്നത്.

Top