സ്വര്‍ണ വ്യാപാരിയുടെ വീട്ടില്‍ വന്‍ കവര്‍ച്ച; മൂന്ന് കിലോ സ്വര്‍ണവും രണ്ട് ലക്ഷം രൂപയും കളവ് പോയി

തൃശൂർ: ഗുരുവായൂർ സ്വദേശിയായ പ്രവാസി സ്വർണ വ്യാപാരിയുടെ വീട്ടിൽ വൻ കവർച്ച. തമ്പുരാൻപടിയിലെ കുരഞ്ഞിയൂർ ബാലന്റെ വീട്ടിൽ നിന്നാണ് ഒന്നേമുക്കാൽ കോടി രൂപ വിലവരുന്ന സ്വർണം കളവുപോയത്. ഇന്നലെ രാത്രി ഏഴരയോടെയാണ് സംഭവം നടന്നത്.

ഇന്നലെ ബാലനും കുടുംബവും തിയേറ്ററിൽ സിനിമ കാണാൻ പോയ നേരത്താണ് കവർച്ച നടന്നതെന്നാണ് നിഗമനം. വീടിന്റെ പിൻവാതിൽ പൊളിച്ചാണ് മോഷ്ടാക്കൾ അകത്തുകടന്നത്. വാതിൽ പൊളിച്ച നിലയിൽ കണ്ടതോടെ പരിഭ്രാന്തരായ കുടുംബം സ്വർണം സൂക്ഷിച്ച അലമാര പരിശോധിച്ചപ്പോഴാണ് കവർച്ച നടന്നതായി മനസിലാക്കുന്നത്.

പ്രവാസിയായ ബാലന് നാട്ടിൽ സ്വർണാഭരണ വ്യവസായം നടത്താൻ പദ്ധതിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായാണ് സ്വർണം വീട്ടിൽ സൂക്ഷിച്ചതെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. മോഷ്ടാവിന്റെ രൂപം സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെങ്കിലും ഇയാളുടെ മുഖം വ്യക്തമല്ല.

Top