മുംബൈ അഗ്നിക്കിരയാകുന്നു, 16 ഗോഡൗണുകളിൽ തീപിടുത്തം ; ആളപായമില്ല

Mumbai

മുംബൈ: മുംബൈയെ വീണ്ടും അഗ്നിക്കിരയാക്കി 16 ഗോഡൗണുകളിൽ തീപിടുത്തം. മുംബൈയിൽ നിന്നും 30 കിലോമീറ്റർ അകലെയുള്ള ഭിവണ്ടിയിലാണ് തീപിടുത്തം ഉണ്ടായത്. അഞ്ച് അഗ്നി ശമനസേനയും, ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ നടത്തി.

_9fb66f2e-0653-11e8-987c-1603f9800600

അപകടത്തിൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പിടുത്തതിന്റെ കാരണം വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തം ഉണ്ടായതെന്ന് സമീപവാസികൾ വ്യക്തമാക്കിയെങ്കിലും അധികൃതർ വിവരം സ്ഥിരീകരിച്ചിട്ടില്ല. ഗോഡൗൺ ഉടമകൾക്ക് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top