പാലക്കാട് നഗരത്തില്‍ വൻ തീപ്പിടിത്തം; ഹോട്ടൽ കത്തി നശിച്ചു; ആളപായമില്ല

പാലക്കാട്: പാലക്കാട് നഗരത്തില്‍ തീപ്പിടിത്തം. തീപിടുത്തത്തിൽ പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്‍ഡ് റോഡിലെ ഹോട്ടൽ കത്തി നശിച്ചു. ചെറിയ രീതിയില്‍ തീ പടര്‍ന്നപ്പോള്‍ തന്നെ മുഴുവന്‍ ജീവനക്കാരേയും സുരക്ഷിതമായി പുറത്തെത്തിക്കാൻ കഴിഞ്ഞു.

അഗ്നിശമനസേനയെത്തിയാണ് തീയണച്ചത്. ഹോട്ടലിന്റെ അടുക്കള ഭാഗത്ത് നിന്നാണ് തീ പടര്‍ന്നത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗ്യാസ് സിലിണ്ടറുകള്‍ കെട്ടിടത്തിനുള്ളില്‍ നിന്ന് നീക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി.

Top