Major controversy erupts as Delhi University textbook calls Shaheed Bhagat Singh a ‘terrorist’

ന്യൂഡല്‍ഹി: സ്വതന്ത്രസമര നേതാവ് ഭഗത് സിങ്ങിനെ ഭീകരനായി ചിത്രീകരിച്ചുള്ള ഡല്‍ഹി സര്‍വകലാശാലയുടെ പാഠപുസ്തകം വിവാദമാകുന്നു. സ്വതന്ത്ര്യത്തിനായുള്ള ഇന്ത്യയുടെ പോരാട്ടം (India’s Struggle for Freedom) എന്ന പുസ്തകത്തിലാണിത്. സിങ്ങിനൊപ്പം ചന്ദ്രശേഖര്‍ ആസാദ്, സൂര്യ സേന തുടങ്ങിയ സ്വാതന്ത്ര്യത്തിനായി ജീവന്‍ ബലികഴിച്ച പലരേയും ഭീകരരെന്ന് ചിത്രീകരിച്ചിരിക്കുന്നത്.

ചിറ്റഗോങ് മൂവ്‌മെന്റിനെ ഭീകരപ്രവര്‍ത്തനമെന്നുമാണ് വിശേഷിപ്പിക്കുന്നത്. ഇതേത്തുടര്‍ന്ന് ചരിത്രകാരന്മാരും എഴുത്തുകാരുമായ നിരവധിപ്പേര്‍ പുസ്തകങ്ങളിലെ തെറ്റു തിരുത്തണമെന്നാവശ്യപ്പെട്ട് രംഗത്തെത്തി. രാജ്യസഭയിലും വിഷയം ചര്‍ച്ചയായി.

പുസ്തകത്തിലെ പരാമര്‍ശങ്ങള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ വെടിഞ്ഞവരെ നിന്ദിക്കുന്നതിനു തുല്യമാണെന്ന് മാനവശേഷി വികസനമന്ത്രി സ്മൃതി ഇറാനി പറഞ്ഞു. പുസ്തകത്തിലെ തെറ്റായ കാര്യങ്ങള്‍ ഉടന്‍ തിരുത്തുമെന്നും മന്ത്രി അറിയിച്ചു.

Top