രാജസ്ഥാനില്‍ ബസും ട്രക്കുമായി കൂട്ടിയിടിച്ച് അപകടം ; 12 പേര്‍ മരിച്ചു

accident

അജ്മീര്‍: രാജസ്ഥാനിലെ അജ്മീര്‍ താബിജി ഗ്രാമത്തില്‍ ബസും ട്രക്കുമായി കൂട്ടിയിടിച്ച്‌ അപകടം. സംഭവത്തില്‍ 12 പേര്‍ മരിച്ചു. 21 പേര്‍ക്ക് പരുക്കേറ്റു. അപകടത്തില്‍ പരുക്കേറ്റവരില്‍ നിരവധി പേരുടെ നില ഗുരുതരമായി തുടരുകയാണ്. ഇവരെ ജെകെഎന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

യാത്രക്കാരുമായി വന്ന ബസ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. കൂടുതല്‍ വിവരം ലഭ്യമല്ല.

Top