മഞ്ചേരിയില്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ രണ്ടു മൃതദേഹങ്ങള്‍

dead body

മഞ്ചേരി: മലപ്പുറം മഞ്ചേരിക്കടുത്ത് പാതയോരത്ത് നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ രണ്ടു മൃതദേഹങ്ങള്‍ കണ്ടെത്തി. മഞ്ചേരി ചെരണിയിലാണ് സംഭവം. മേലാക്കത്തെ വാടകവീട്ടില്‍ താമസിക്കുന്ന റിയാസ് (33), വട്ടപ്പാറ പുളക്കുന്നേല്‍ റിയാസ് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്.

നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന തുടങ്ങിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

Top