റഫറിയുമായി തര്‍ക്കിച്ചു; മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് ശാസന

മാഞ്ചസ്റ്റര്‍ സിറ്റി പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോളക്ക് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്റെ ശാസന. ലിവര്‍പൂളുമായുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ റഫറിയുമായി തര്‍ക്കിച്ചതിനാണ് ഗ്വാര്‍ഡിയോളയ്ക്ക് ശാസന നേരിടേണ്ടി വന്നത്.

മത്സരത്തിനിടെ ഗ്വാര്‍ഡിയോള നാലാം റഫറി ആയിരുന്ന മാര്‍ട്ടിന്‍ അറ്റ്കിന്‍സണിയെ വഴക്കിടുകയും തന്റെ സ്‌കാര്‍ഫ് നിലതെറിയുകയും ചെയ്തിരുന്നു. ഫെര്‍ണാണ്ടിഞ്ഞോയെ ലിവര്‍പൂള്‍ താരം ഫിര്‍മിനോ ഫൗള്‍ ചെയ്‌തെന്ന് ആരോപിച്ചായിരുന്നു ഗ്വാര്‍ഡിയോള റഫറിക്കെതിരെ ആക്രോശിച്ചത്.

മത്സരം 2-1ന് മാഞ്ചസ്റ്റര്‍ സിറ്റി ജയിച്ചു നില്‍ക്കുന്ന സമയത്തായിരുന്നു ഇത്. തുടര്‍ന്ന് മത്സരത്തിനിടെ തന്നെ റഫറി ആന്റണി ടൈലര്‍ ഗ്വാര്‍ഡിയോളക്ക് ശാസന നല്‍കിയിരുന്നു. ഇതിനെ പുറമെയാണ് ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷന്‍ ഗ്വാര്‍ഡിയോളക്ക് ശാസന നല്‍കിയത്.

Top