റെയില്‍ പാളത്തിന്റെ അറ്റകുറ്റപ്പണി ; ട്രെയിനുകളുടെ സമയത്തില്‍ മാറ്റം

train

സേലം: സേലം ഡിവിഷനില്‍ റെയില്‍ പാളത്തിന്റെ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ചില ട്രെയിനുകളുടെ സമയം പുന:ക്രമീകരിച്ചതായി സതേണ്‍ റെയില്‍വേ അറിയിച്ചു.

തിരുച്ചിറപ്പള്ളി ജംങ്ഷനില്‍ നിന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് പുറപ്പെടേണ്ട തിരുച്ചിറപ്പള്ളി ജംങ്ഷന്‍പാലക്കാട് ടൗണ്‍ പാസഞ്ചര്‍ ചൊവ്വാഴ്ച രണ്ട് മണിക്ക് മാത്രമേ തിരുച്ചിറപ്പള്ളിയില്‍ നിന്നും പുറപ്പെടുകയുള്ളൂ. ചൊവ്വാഴ്ച്ച രാവിലെ 6.25ന് പാലക്കാട് ടൗണ്‍ സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന പാലക്കാട് ടൗണ്‍തിരുച്ചിറപ്പള്ളി ജംങ്ഷന്‍ പാസഞ്ചര്‍ ട്രെയില്‍ 2.15 മണിക്കൂര്‍ വൈകിയോടുമെന്നും അറിയിച്ചു.

Top