കോടികള്‍ മുടക്കിയ താരം പുറത്തായി, മുംബൈ ഇന്ത്യന്‍സിന് തിരിച്ചടി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഉദ്ഘാടന മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനോട് തോറ്റ മുംബൈ ഇന്ത്യന്‍സിന് വീണ്ടും തിരിച്ചടി. ഓസീസ് താരം പാറ്റ് കമ്മിന്‍സ് പരുക്കേറ്റ് പുറത്തായി. അഞ്ചരക്കോടി മുടക്കിയാണ് കമ്മിന്‍സിനെ ടീമിലെടുത്തത്. പരുക്കേറ്റതിനെത്തുടര്‍ന്ന് ഈ സീസണില്‍ കമ്മിന്‍സിന് കളിക്കാനാകില്ലെന്നാണ് സൂചന.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരക്കിടെ തന്നെ ഓസീസ് ബൗളര്‍ പരുക്കിന്റെ പിടിയിലായിരുന്നു. തിങ്കളാഴ്ച സ്‌കാന്‍ റിപ്പോര്‍ട്ട് കൂടി വന്നതോടെ കമ്മിന്‍സിനോട് വിശ്രമിക്കാന്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയ ആവശ്യപ്പെടുകയായിരുന്നു. നടുവിനേറ്റ പരുക്കാണ് കമ്മിന്‍സന്റെ വില്ലനായത്.

മൂന്നാഴ്ചത്തെ വിശ്രമമാണ് താരത്തിന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. അതിന് ശേഷം വീണ്ടും പരിശോധിച്ച ശേഷമാകും കളിക്കണോയെന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. ദക്ഷിണാഫ്രക്കയ്‌ക്കെതിരായ പരമ്പരയില്‍ 22 വിക്കറ്റുകള്‍ കമ്മിന്‍സ് നേടിയിരുന്നു.

Top