പ്രധാന ലക്ഷ്യം തിരഞ്ഞെടുപ്പ്; വോട്ടറെ കാണാന്‍ റഷ്യന്‍ പ്രസിഡന്റിന്റെ കാരുണ്യ യാത്ര

vladimir putin

മോസ്‌കോ: ജീവിത ദുരിതം തുറന്നു പറഞ്ഞ യുവതിയേയും കുടുംബത്തേയും കാണാന്‍ 1200 കിലോമീറ്റര്‍ സഞ്ചരിച്ച് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍.

അടുത്ത വര്‍ഷം മാര്‍ച്ചില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് പ്രസിഡന്റിന്റെ ഇത്തരം കാരുണ്യ പ്രവര്‍ത്തനങ്ങള്‍ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ജൂണ്‍ ആദ്യ വാരം ഒരു പ്രമുഖ ചാനല്‍ ചോദ്യോത്തര പരിപാടിയില്‍ അനസ്ത്യാസിയ എന്ന യുവതി തന്റെ തകര്‍ന്നു വീഴാറായ വീടിന്റെ അവസ്ഥയും മൂന്നു മക്കളും സഹോദരിയുമൊത്തുള്ള ജീവിതത്തെ കുറിച്ചും പ്രസിഡന്റിനോടു പരാതി ഉന്നയിച്ചിരുന്നു.

പര്‍വതപ്രദേശമായ യൂറല്‍സിലേക്കുള്ള പുടിന്റെ യാത്ര യുവതിയുടെ 27-ാം പിറന്നാള്‍ ദിനത്തിലായിരുന്നു. സര്‍ക്കാര്‍ മാധ്യമങ്ങള്‍ തത്സമയം ഈ യാത്ര റിപ്പോര്‍ട്ട് ചെയ്തിരുന്നു.

പുതിയ വീടു വയ്ക്കാന്‍ ഉത്തരവ് നല്‍കിയതിനു ശേഷം പിറന്നാള്‍ സമ്മാനമായി റഷ്യയിലെ പ്രസിദ്ധ കടലോര റിസോര്‍ട്ടില്‍ അവധിക്കാലം ചെലവഴിക്കാനുള്ള സൗകര്യമൊരുക്കുകയും ചെയ്തു.

Top