ഡോക്ടര്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍

ഭരത്പൂര്‍ : ഡോക്ടര്‍ ദമ്പതികളെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. തന്റെ കാമുകിയെ കാണാന്‍ പോകുന്നതിനിടെയാണ് പ്രചി അനൂജ് ഗുര്‍ജറിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. കൂട്ടുപ്രതികളായ ദൗലത്ത് ഗുര്‍ജര്‍, നിര്‍ബന്‍ സിങ് ഗുര്‍ജര്‍, മഹേഷ് ഗുര്‍ജര്‍ എന്നിവരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

മെയ് 28നാണ് സുദീപ് ഗുപ്ത ഭാര്യ സീമ ഗുപ്ത എന്നിവര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. കാറില്‍ പോകുകയായിരുന്ന ദമ്പതികളെ ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞ് വെടിയുതിര്‍ക്കുകയായിരുന്നു. പട്ടാപ്പകലായിരുന്ന സംഭവം.

ഒരു സ്ത്രീയും അഞ്ച് വയസുള്ള കുട്ടിയും കൊല്ലപ്പെട്ട കേസില്‍ സുദീപ് ഗുപ്ത, സീമ ഗുപ്ത സുദീപിന്റെ അമ്മ എന്നിവര്‍ 2019 നവംബറില്‍ ജയിലിലായിരുന്നു.

അന്ന് കൊല്ലപ്പെട്ട സ്ത്രീയുടെ സഹോദരനാണ് അനൂജ്. വീടിന് തീപിടിച്ചാണ് സ്ത്രീയും കുട്ടിയും മരിച്ചത്. സുദീപിന് ഈ സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഈ സംശയത്തെ തുടര്‍ന്നാണ് മൂന്ന് പേരും ജയിലില്‍ ആയത്.

 

Top